കോട്ടയം : മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന് മണിക്കൂറുകളോളം അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി ജീവൻ നഷ്‌ടമായ ബിന്ദുവിൻ്റെ മരണത്തിൽ പ്രതികരിച്ച് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. സമൂഹ മാധ്യമത്തിലൂടെയാണ് അവരുടെ പ്രതികരണം. (Veena George about Kottayam Medical College accident victim)
കോട്ടയം മെഡിക്കൽ കോളേജിൽ ഉണ്ടായത് ദാരുണമായ സംഭവം ആണെന്നും, എറെ വേദനിപ്പിക്കുന്നുവെന്നും പറഞ്ഞ അവർ, കുടുംബത്തിൻ്റെ ദുഃഖം തൻ്റേയും ആണെന്നും കൂട്ടിച്ചേർത്തു.
അവരുടെ ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും മന്ത്രി അറിയിച്ചു. സർക്കാർ ബിന്ദുവിൻ്റെ കുടുംബത്തിനൊപ്പം ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.