
തിരുവനന്തപുരം : ആരോഗ്യമന്ത്രി വീണ ജോർജ് സർക്കാകർ ഡോക്ടർ ഹാരിസിനെ വേട്ടയാടുകയാണെന്നുള്ള ആരോപണത്തിന് മറുപടിയുമായി രംഗത്തെത്തി. വിശദീകരണം തേടുക എന്നത് സ്വാഭാവിക നടപടി ആണെന്നും വേട്ടയാടൽ അല്ല എന്നും അവർ പറഞ്ഞു. (Veena George about Dr. Harris )
ഉപകരണങ്ങൾ കാണാതായെന്ന് താൻ പറഞ്ഞില്ല എന്നും, വിദഗ്ധ സമിതിയാണ് പറഞ്ഞതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇത് ഡോക്ടർക്ക് എതിരെയുള്ള നീക്കമെന്ന് വരുത്തി തീർത്തത് മാധ്യമങ്ങളാണ് എന്നും, അദ്ദേഹത്തെ വെറുതെ വിടണമെന്നും മന്ത്രി ആവശ്യപ്പെട്ടു.