കൊച്ചി : റാപ്പർ വേടനെ പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ട് തൃക്കാക്കര പൊലീസ് സ്റ്റേഷന് മുന്നില്‍ യുവാക്കളുടെ പരാക്രമം.വനിതാ ഉദ്യോഗസ്ഥര്‍ക്ക് നേരെ അടക്കം അസഭ്യം വിളിച്ചും സ്റ്റേഷന് മുന്നില്‍ കിടന്നുമായിരുന്നു ഇരുവരുടെയും പരാക്രമം.
സംഭവത്തിൽ ഫൈസല്‍, ശരത്ത് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത ശേഷവും യുവാക്കള്‍ ലോക്കപ്പില്‍ പ്രശ്‌നമുണ്ടാക്കിയതായി പൊലീസ് അറിയിച്ചു. ഇരുവരും ലഹരി ഉപയോഗിച്ചിരുന്നതായും പൊലീസ് പറഞ്ഞു.
വേടനെ കാണണം എന്ന ആവശ്യവുമായി രാവിലെ മുതല്‍ ഇരുവരും പൊലീസ് സ്റ്റേഷന് മുന്നില്‍ ഇരിക്കുകയാണ്. പിന്നീട് ഉച്ചയ്ക്ക് ശേഷം യുവാക്കള്‍ പരാക്രമം കാണിക്കാന്‍ തുടങ്ങി.