
ബിഗ് ബോസ് ഹൗസിലേക്കെത്തിയ അഞ്ച് വൈൽഡ് കാർഡുകളിൽ ഒരാളാണ് വേദ് ലക്ഷ്മി. പ്രൊഫഷണൽ ആർക്കിടെക്റ്റ് ആയ വേദ് ലക്ഷ്മി മോഡലും നടിയുമാണ്. നടി ആദ്യമായി അഭിനയിച്ച സിനിമ പുറത്തിറങ്ങാനിരിക്കുകയാണ്. ഹൗസിലെ കരുത്തുറ്റ സ്ത്രീശബ്ദമായി വേദ് ലക്ഷ്മി.
ലക്ഷ്മി ഹരിഹരൻ എന്നാണ് വേദ് ലക്ഷ്മിയുടെ ശരിയായ പേര്. പ്രൊഫഷൻ കൊണ്ട് ആർകിടെക്റ്റാണ്. ഈ മേഖലയിൽ ജോലി ചെയ്ത ലക്ഷ്മി കുറച്ചുകാലം മാർക്കറ്റിങ് പ്രൊഫഷണലായും ജോലി ചെയ്തിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ 15,000 ഓളം ഫോളോവേഴ്‌സ് വേദ് ലക്ഷ്മിക്കുണ്ട്.
'മിഡ്നൈറ്റ് ഇൻ മുള്ളൻകൊല്ലി' എന്ന സിനിമയിലൂടെയാണ് വേദ് ലക്ഷ്മി അഭിനയ രംഗത്തേക്ക് എത്തുന്നത്. സിനിമ പുറത്തിറങ്ങാനിരിക്കുകയാണ്.. ബിഗ് ബോസ് സീസൺ 5 ജേതാവായ അഖിൽ മാരാരും ആ സീസണിലെ മത്സരാർത്ഥിയായിരുന്ന അഭിഷേക് ശ്രീകുമാറും സിനിമയിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്.
ബിഗ് ബോസ് വീട്ടിൽ കരുത്തുറ്റ സ്ത്രീശബ്ദമാണ് വേദ് ലക്ഷ്മി. വന്ന ദിവസം തന്നെ തൻ്റെ നിലപാട് കൃത്യമായി ലക്ഷ്മി പറഞ്ഞിരുന്നു. സ്വാഗതം ആശംസിക്കാൻ ലഭിച്ച ടാസ്കിൽ നെവിൻ കൂടുതൽ സമയമെടുത്തപ്പോൾ അതിൽ തൻ്റെ എതിർപ്പ് വേദ് ലക്ഷ്മി അറിയിച്ചു. കഴിഞ്ഞ ദിവസം കിച്ചണിൽ വച്ച് ഷാനവാസിൻ്റെ തർക്കത്തിലും താരം കുലുങ്ങിയില്ല. തിരികെ ശക്തമായിത്തന്നെ ലക്ഷ്മി പ്രതികരിച്ചു. വൈൽഡ് കാർഡുകളിൽ ഏറ്റവും നല്ല രീതിയിൽ ഗെയിം കളിക്കാനറിയുന്ന ആൾ എന്ന നിലയിലാണ് വേദ് ലക്ഷ്മിയെ പ്രേക്ഷകർ വിലയിരുത്തുന്നത്.