തിരുവനന്തപുരം : കേരളം ഞെട്ടിപ്പോകുന്ന തരത്തിലുള്ള വാർത്തകൾ വരുമെന്ന് ആണ് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞത്. ഏവരും ഉറ്റുനോക്കുന്നതും അതിലേക്കാണ്. (VD Satheesan's warning to CPM and BJP)
സി പി എം കൂടുതൽ കളിക്കരുതെന്നും, ബി ജെ പിക്ക് കാളയുമായി അധ്യക്ഷൻ്റെ വീട്ടിലേക്ക് പോകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആ ബോംബ് എന്തായാലും പൊട്ടുമെന്നാണ് കോൺഗ്രസ് പറയുന്നത്.
ഇന്ന് തന്നെ അത് ഉണ്ടാകുമോയെന്ന കാര്യം വ്യക്തമല്ല. എന്നാൽ, ഇത് വെറും കുടുംബ കാര്യമെന്ന് പറഞ്ഞ് തള്ളുകയാണ് ബി ജെ പി. രാഹുൽ മാങ്കൂട്ടത്തിൽ അടൂരിലെ വസതിയിൽ തന്നെ തുടരുകയാണ്. ഇന്ന് അദ്ദേഹം മാധ്യമങ്ങളെ കണ്ടേക്കും.