VD Satheesan : 'UDFനെ നല്ല ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരികെ കൊണ്ട് വരാൻ സാധിച്ചില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് ഉറപ്പായും പോകും': വെള്ളാപ്പള്ളിയുടെ വെല്ലുവിളി സധൈര്യം ഏറ്റെടുത്ത് VD സതീശൻ

വെള്ളാപ്പള്ളി രാജി വയ്‌ക്കേണ്ടതില്ലന്നും സതീശൻ അറിയിച്ചു.
VD Satheesan : 'UDFനെ നല്ല ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരികെ കൊണ്ട് വരാൻ സാധിച്ചില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് ഉറപ്പായും പോകും': വെള്ളാപ്പള്ളിയുടെ വെല്ലുവിളി സധൈര്യം ഏറ്റെടുത്ത് VD സതീശൻ
Published on

കൊച്ചി : പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വെള്ളാപ്പള്ളി നടേശൻ്റെ വെല്ലുവിളി ഏറ്റെടുത്ത് രംഗത്തെത്തി. നല്ല ഭൂരിപക്ഷത്തോടെ യു ഡി എഫിനെ അധികാരത്തിലേക്ക് തിരികെ കൊണ്ട് വരാൻ സാധിച്ചില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് ഉറപ്പായും പോകുമെന്നാണ് അദ്ദേഹം പറഞ്ഞത്. (VD Satheesan's response)

പിന്നെ തന്നെ കാണില്ലെന്നും അദ്ദേഹം കൊച്ചിയിൽ പ്രതികരിച്ചു. വെള്ളാപ്പള്ളി രാജി വയ്‌ക്കേണ്ടതില്ലന്നും സതീശൻ അറിയിച്ചു.

വെള്ളാപ്പള്ളി പറഞ്ഞത് യു ഡി എഫിന് 98 സീറ്റ് കിട്ടിയാൽ രാജി വയ്ക്കുമെന്നാണ് എന്നും, 97 കഴിഞ്ഞുള്ള സീറ്റ് കഠിനാധ്വാനം ചെയ്ത് വർധിപ്പിച്ച് തങ്ങൾ നൂറിലധികം സീറ്റ് ആക്കുമെന്നും സതീശൻ കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com