തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുതിർന്ന നേതാവായ അജയ് തറയിലിൻ്റെ ഖദർ വിമർശനത്തെ തള്ളി രംഗത്തെത്തി. സ്വാതന്ത്ര്യ സമരമൊന്നും നടക്കുന്നില്ലല്ലോ എന്നാണ് അദ്ദേഹം ചോദിച്ചത്. (VD Satheesan's response)
ആർക്കും ഏത് വസ്ത്രം വേണമെങ്കിലും ഇടാമെന്നും, അതിന് ഒരു നിയന്ത്രണവും ഇല്ലെന്നും സതീശൻ കൂട്ടിച്ചേർത്തു. ഡോക്ടർ ഹാരിസിനെതിരായ സി പി എം വിമർശനത്തിലും അദ്ദേഹം പ്രതികരിച്ചു.
മുഖ്യമന്ത്രിയുടെയും എം വി ഗോവിന്ദൻ്റെയും വാക്കുകളിൽ ഭീഷണിയുടെ സ്വരമുണ്ടെന്നും, ഇനിയാരും പറയാതിരിക്കാനാണ് ഇപ്പോൾ പ്രതികരണവുമായി എത്തിയതെന്നും അദ്ദേഹം ആരോപിച്ചു.