തിരുവനന്തപുരം : ശബരിമലയുടെ പേരിൽ ആഗോള അയ്യപ്പ സംഗമത്തിലൂടെ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ് സർക്കാരെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ചോദ്യങ്ങൾക്ക് സർക്കാർ മറുപടി നൽകിയതിന് ശേഷം മാത്രം ക്ഷണിച്ചാൽ നിലപാട് പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(VD Satheesan's press meet)
വിഷയത്തിൽ യു ഡി എഫിൻ്റെ നിലപാട് പറയാനായി വിളിച്ച യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിപക്ഷ നേതാവിനൊപ്പം അടൂർ പ്രകാശും ഉണ്ടായിരുന്നു. സർക്കാർ ഒരുപാട് ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ടതുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
സത്യവാങ്മൂലം പിന്‍വലിക്കാൻ തയ്യാറാണോ എന്ന് അദ്ദേഹം ചോദിച്ചു. കേസുകൾ പിൻവലിക്കാൻ തയ്യാറാണോയെന്നും, ശബരിമലയിലെ വികസനത്തിനായി ഒന്നും ചെയ്യാത്തവരാണ് ഇപ്പോൾ ആഗോള അയ്യപ്പ സംഗമം നടത്തുന്നതെന്നും സതീശൻ വിമർശിച്ചു. തദ്ദേശ സ്ഥാപന ഫണ്ടിൽ നിന്ന് പണം എടുത്ത് വികസന സദസ്സ് നടത്താൻ ഒരിക്കലും സമ്മതിക്കില്ല എന്നും വി ഡസതീശൻ പ്രതികരിച്ചു.