Election Commissioner : 'ഓരോ പോളിംഗ് സ്റ്റേഷനും പരമാവധി 1100 വോട്ടർമാർ മാത്രമായി പരിമിതപ്പെടുത്തണം': തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് കത്ത് നൽകി പ്രതിപക്ഷ നേതാവ്

ബൂത്തിലേക്ക് കൂടുതൽ പേരെത്തുന്നത് ഉദ്യോഗസ്ഥരുടെ ജോലിഭാരം കൂട്ടുമെന്നും, നീണ്ട നിരകൾ ബൂത്തുകൾക്ക് പുറത്ത് രൂപപ്പെടുമെന്നും കത്തിൽ പറയുന്നു
VD Satheesan writes letter to Election Commissioner
Published on

തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ പോളിംഗ് ക്രമീകരണം സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് കത്ത് നൽകി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. (VD Satheesan writes letter to Election Commissioner )

പഞ്ചായത്ത് പ്രദേശങ്ങളില്‍ പരമാവധി 1300 വോട്ടര്‍മാര്‍ക്കും മുന്‍സിപ്പല്‍ പ്രദേശങ്ങളില്‍ 1600 വോട്ടര്‍മാര്‍ക്കും ഓരോ പോളിംഗ് സ്റ്റേഷന്‍ എന്ന ക്രമീകരണം അപ്രായോഗികം ആണെന്നാണ് അദ്ദേഹം പറഞ്ഞത്.

ബൂത്തിലേക്ക് കൂടുതൽ പേരെത്തുന്നത് ഉദ്യോഗസ്ഥരുടെ ജോലിഭാരം കൂട്ടുമെന്നും, നീണ്ട നിരകൾ ബൂത്തുകൾക്ക് പുറത്ത് രൂപപ്പെടുമെന്നും കത്തിൽ പറയുന്നു. ഓരോ പോളിംഗ് സ്റ്റേഷനും പരമാവധി 1100 വോട്ടർമാർ മാത്രമായി പരിമിതപ്പെടുത്തണം എന്നാണ് സതീശൻ ആവശ്യപ്പെട്ടത്.

Related Stories

No stories found.
Times Kerala
timeskerala.com