തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഡോക്ടർ ഹാരിസിനെ പിന്തുണച്ച് രംഗത്തെത്തി. ആരോഗ്യകേരളം വെൻറിലേറ്ററിൽ ആണെന്ന് വെളിപ്പെടുത്തിയ ഹാരിസിനെതിരെ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടക്കുകയാണെന്നാണ് അദ്ദേഹത്തിൻ്റെ വിമർശനം.(VD Satheesan supports Dr. Harris )
മോഷണക്കുറ്റം ചുമത്താൻ ശ്രമിക്കുന്നുവെന്നും, അപകീർത്തിപ്പെടുത്താനാണ് ശ്രമമെന്നും സതീശൻ ആരോപിച്ചു. ഡോക്ടർ ഹാരിസിൻ്റെ മേൽ ഒരു നുള്ള് മണ്ണ് വാരിയിടാൻ പ്രതിപക്ഷം സമ്മതിക്കില്ലെന്നും, ആരോഗ്യ മന്ത്രിയെ ഹീനമായ നീക്കത്തിൽ നിന്ന് പിന്മാറ്റാൻ മുഖ്യമന്ത്രി തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.