'പരാതി രാഷ്ട്രീയ പ്രേരിതമല്ല, വെൽ ഡ്രാഫ്റ്റഡ് പരാതി തന്നെയാണ് നൽകേണ്ടത്': രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ സണ്ണി ജോസഫിൻ്റെ നിലപാട് തള്ളി VD സതീശൻ | Rahul Mamkootathil
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗക്കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന കെ.പി.സി.സി. അധ്യക്ഷൻ സണ്ണി ജോസഫിൻ്റെ പ്രസ്താവനയെ തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തി. പരാതി രാഷ്ട്രീയ പ്രേരിതമല്ലെന്നും, 'വെൽ ഡ്രാഫ്റ്റഡ്' പരാതിയാണ് നൽകേണ്ടതെന്നും സതീശൻ വ്യക്തമാക്കി.(VD Satheesan rejects Sunny Joseph's stand on Rahul Mamkootathil case)
രാഹുലിനെതിരായ രണ്ടാമത്തെ പരാതി 'വെൽ ഡ്രാഫ്റ്റഡ്' പരാതി തന്നെയാണെന്നും, അത് അത്തരത്തിൽ തന്നെയാണ് നൽകേണ്ടതെന്നും അതിൽ ഒരു തെറ്റുമില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു. പരാതിക്ക് പിന്നിൽ 'ലീഗൽ ബ്രെയിൻ' ഉണ്ടെന്നും അത് ആസൂത്രിതമാണെന്നും, രാഷ്ട്രീയ പ്രേരിതമാണെന്ന് വിലയിരുത്തേണ്ടിവരുമെന്നുമായിരുന്നു സണ്ണി ജോസഫിൻ്റെ നിലപാട്. എന്നാൽ, പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് കരുതുന്നില്ലെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
ഇതോടെ രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കെ.പി.സി.സി. നേതൃത്വത്തിൽ തന്നെ ഭിന്ന നിലപാട് രൂപപ്പെട്ടിരിക്കുകയാണ്.കോൺഗ്രസുകാരെ 'സ്ത്രീലമ്പടന്മാർ' എന്ന് പറഞ്ഞ് രൂക്ഷവിമർശനം നടത്തിയ മുഖ്യമന്ത്രിക്കെതിരെയും വി.ഡി. സതീശൻ തുറന്നടിച്ചു.
