തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വെള്ളാപ്പള്ളി നടേശൻ്റെ വർഗീയ പരാമർശത്തിനെതിരെ രംഗത്തെത്തി. അദ്ദേഹത്തിൻറേത് ജനങ്ങളെ ഭിന്നിപ്പിക്കുന്ന പരാമർശം ആണെന്നും, മത സാമുദായിക നേതാക്കൾ ഇത്തരം പ്രസ്താവനകൾ ഒഴിവാക്കണമെന്നും സതീശൻ കൂട്ടിച്ചേർത്തു.(VD Satheesan on Vellapally Nateshan's remarks)
ഇതിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആണെന്നും അദ്ദേഹം ആരോപിച്ചു. ജനറൽ സെക്രട്ടറി പ്രചരിപ്പിക്കുന്നത് ശ്രീനാരായണഗുരു പറഞ്ഞതിന് വിരുദ്ധമായ കാര്യങ്ങളാണ് എന്നും അദ്ദേഹം വിമർശിച്ചു.