VD Satheesan : 'ആരോഗ്യ കേരളം വെൻറിലേറ്ററിൽ ആണ്': പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ഡോ. ഹാരിസ് തുറന്നുപറഞ്ഞത് പ്രതിപക്ഷം ആവർത്തിച്ച് പറഞ്ഞ കാര്യങ്ങൾ ആണെന്നും അദ്ദേഹം വ്യക്‌തമാക്കി.
VD Satheesan on Trivandrum medical college issue
Published on

കൊച്ചി : പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സാ പ്രതിസന്ധിയിൽ പ്രതികരണവുമായി രംഗത്തെത്തി. വാർത്ത വിവാദം ആയപ്പോഴാണ് വീണ ജോർജ് അറിഞ്ഞതെന്നും, ആരോഗ്യമന്ത്രിയുടെ ഓഫീസ് ഭരിക്കുന്നത് വേറെ ആരോ ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. (VD Satheesan on Trivandrum medical college issue)

ഡോ. ഹാരിസ് തുറന്നുപറഞ്ഞത് പ്രതിപക്ഷം ആവർത്തിച്ച് പറഞ്ഞ കാര്യങ്ങൾ ആണെന്നും, ആരോഗ്യ കേരളം വെൻറിലേറ്ററിൽ ആണെന്നും സതീശൻ കൂട്ടിച്ചേർത്തു. അദ്ദേഹത്തിൻ്റെ പ്രതികരണം കൊച്ചിയിൽ മാധ്യമങ്ങളോട് ആയിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com