തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. ശരിയായി അന്വേഷിച്ചാൽ അന്നത്തെ ദേവസ്വം മന്ത്രിയും പിടിയിലാകും എന്നാണ് അദ്ദേഹം പറഞ്ഞത്. (VD Satheesan on Sabarimala gold theft case)
കടകംപള്ളി സുരേന്ദ്രനെതിരെയാണ് അദ്ദേഹം സംസാരിച്ചത്. ദേവസ്വം ബോര്‍ഡ് മുഴുവന്‍ പ്രതിയായി എന്നും, ഉണ്ണികൃഷ്ണന്‍ പോറ്റിയെ രക്ഷിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമം നടത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാലാണ് ചെമ്പ് പാളിയെന്ന് എഴുതിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കടകംപള്ളി പോറ്റിയെ പുകഴ്ത്തുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നതാണ്. എന്നും വി ഡി സതീശൻ പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.