തിരുവനന്തപുരം : ശബരിമലയിലെ ദ്വാരപാലക പാളികൾ വിറ്റെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. ചെന്നൈയിലേക്ക് കൊണ്ട് പോയത് ഒറിജിനൽ പാളികൾ അല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. (VD Satheesan on Sabarimala gold case)
അത് വ്യാജ പാളികൾ ആണെന്നും, ശരിക്കുമുള്ള പാളികൾ ആർക്കാണ് വിറ്റതെന്ന് അന്നത്തെ മന്ത്രി കടകംപള്ളി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വലിയ കച്ചവടമാണ് ശബരിമലയിൽ നടന്നതെന്നും, സർക്കാരും ബോർഡും കൂട്ട് നിന്നുവെന്നും സതീശൻ ആരോപിച്ചു.
പോറ്റി കുടുങ്ങിയാൽ എല്ലാവരും കുടുങ്ങുമെന്നും, പോറ്റിയെ രക്ഷിക്കാൻ ആണ് ഇപ്പോഴത്തെ നീക്കമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹൈക്കോടതിക്ക് ഈ തട്ടിപ്പ് മനസ്സിലായെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.