തിരുവനന്തപുരം : സഭ നടപടികൾ തീരുന്ന അവസരത്തിൽ സഭാനടപടികൾ ബഹിഷ്‌കരിച്ച് പ്രതിപക്ഷം താൽക്കാലികമായി സമരം അവസാനിപ്പിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അറിയിച്ചു. (VD Satheesan on Sabarimala Gold case )
കസ്റ്റഡി മർദ്ദനത്തിന്റെ ഉത്തരവാദികളായ പൊലീസുകാരെ സർവ്വീസിൽ നിന്ന് പിരിച്ച് വിടുന്നത് വരെ നിയമസഭയ്ക്ക് അകത്തും പുറത്തും സമരം തുടരുമെന്നും, കേരളം ഈ വിഷയത്തിൽ കൂടുതൽ സമരങ്ങളിലേക്ക് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമലയിൽ അയ്യപ്പന്റെ നാല് കിലോ സ്വർണ്ണമാണ് ദേവസ്വം ബോര്‍ഡിലെയും സര്‍ക്കാരിലേയും ചിലര്‍ ചേര്‍ന്ന് കൊള്ളയടിച്ചതെന്ന് സതീശൻ ആരോപിച്ചു. എന്നിട്ടാണ് നാളെ അയ്യപ്പ സംഗമം നടത്താൻ പോകുന്നതെന്നും, ഇതിന് ഭക്തരോട് മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ ജെ ഷൈനിനെതിരായ അപവാദ പ്രചരണങ്ങൾ സി പി എം തന്നെ അന്വേഷിക്കുന്നതായിരിക്കും നല്ലതെന്നും, ഇക്കാര്യങ്ങൾ കെ എൻ ഉണ്ണികൃഷ്ണൻ എം എൽ എയുടെ വരികളിൽ ഉണ്ടെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.