
തിരുവനന്തപുരം : കൊല്ലം തേവലക്കര സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എല്ലാവർക്കും ഉത്തരവാദിത്വമുണ്ടെന്ന് പറഞ്ഞ അദ്ദേഹം മന്ത്രി ജെ ചിഞ്ചുറാണിയെ വിമർശിച്ചു. (VD Satheesan on Kollam student's death)
ഷോക്കേറ്റ് മരിച്ച കുട്ടിയെ കുറ്റവാളിയാക്കിയ മന്ത്രിയാണ് സൂംബ ഡാൻസ് കളിച്ചത് ഏന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഇവർക്കൊന്നും മനസ്സാക്ഷിയില്ലേ എന്നും ചോദിച്ചു. മുഖ്യമന്ത്രി മന്ത്രിമാരുടെ നാവ് നിയന്ത്രിക്കാൻ തയ്യാറാകണം എന്നാണ് സതീശൻ പറഞ്ഞത്.