Kerala Assembly : 'മന്ത്രി പച്ചക്കള്ളം പറയുന്നു' എന്ന പ്രസ്താവന സഭയിൽ തന്നെ പിൻവലിച്ച് പ്രതിപക്ഷ നേതാവ്: അനുകരണീയ മാതൃകയെന്ന് സ്പീക്കർ

Kerala Assembly : 'മന്ത്രി പച്ചക്കള്ളം പറയുന്നു' എന്ന പ്രസ്താവന സഭയിൽ തന്നെ പിൻവലിച്ച് പ്രതിപക്ഷ നേതാവ്: അനുകരണീയ മാതൃകയെന്ന് സ്പീക്കർ

അന്നേരത്തെ വികാര വിക്ഷോഭത്തിലാണ് അത്തരമൊരു വാക്ക് ഉപയോഗിച്ചതെന്നും, ക്ഷമ ചോദിക്കുന്നുവെന്നും സതീശൻ വ്യക്തമാക്കി.
Published on

തിരുവനന്തപുരം : നിയമസഭയിൽ ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിലിനെതിരെ നടത്തിയ പരാമർശം പിൻവലിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. താൻ സർക്കാരിനെ പ്രകീർത്തിച്ചുവെന്ന് പറഞ്ഞപ്പോഴാണ് അദ്ദേഹം 'മന്ത്രി പച്ചക്കള്ളം പറയുന്നു' എന്ന പരാമർശം നടത്തിയത്. (VD Satheesan on Kerala Assembly Session)

മുതിർന്ന അംഗം മാത്യു ടി. തോമസിൻ്റെ ഇടപെടലിനെത്തുടർന്ന് അദ്ദേഹം തൻ്റെ ഭാഗത്തെ തെറ്റ് അംഗീകരിച്ചു. അത് സഭാ രേഖകളിൽനിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട സതീശൻ, മന്ത്രിയോടും സഭയോടും ക്ഷമാപണം നടത്തി.

അന്നേരത്തെ വികാര വിക്ഷോഭത്തിലാണ് അത്തരമൊരു വാക്ക് ഉപയോഗിച്ചതെന്നും, ക്ഷമ ചോദിക്കുന്നുവെന്നും സതീശൻ വ്യക്തമാക്കി. അദ്ദേഹത്തിൻ്റെ തിരുത്തൽ അനുകരണീയ മാതൃകയാണെന്ന് സ്പീക്കർ എ എൻ ഷംസീറും അഭിനന്ദിച്ചു.

Times Kerala
timeskerala.com