തൃശൂർ : മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിന് 2023ൽ ഇ ഡി സമൻസ് ലഭിച്ച സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. സംഭവത്തിൽ തുടർനടപടി ഉണ്ടായിട്ടില്ല എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.(VD Satheesan on ED summons to CM's son)
ഇ ഡി നോട്ടീസ് കൊടുക്കുമ്പോൾ സിപിഎം അഖിലേന്ത്യ സെക്രട്ടറിക്ക് കൂടി നോട്ടീസ് കൊടുക്കുമോയെന്നാണ് അദ്ദേഹത്തിൻ്റെ ചോദ്യം. കേസ് ഇല്ലാതായെന്നാണ് എം എ ബേബി പറഞ്ഞതെന്നും, ഇക്കാര്യം അദ്ദേഹം എങ്ങനെ അറിഞ്ഞെന്നും സതീശൻ ചോദിച്ചു.
ഇഡി സമന്‍സ് ആവിയായതില്‍ സിപിഎം ബിജെപി ബാന്ധവം ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. സംഭവത്തിൽ ഇടനിലക്കാർ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.