
തൃശൂർ : ഐ എൻ ടി യു സിയുടെ തൃശൂരിലെ ജനറൽ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാതെ യാത്രാമധ്യേ തിരികെപ്പോയി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. (VD Satheesan leaves Thrissur without participating in INTUC programme)
ജില്ലയിൽ ഉണ്ടായിരുന്നിട്ടും അദ്ദേഹം പരിപാടിയിൽ നിന്ന് വിട്ടുനിന്നത് തന്നെ ക്ഷണിച്ചില്ലെന്ന തൃശൂർ ഡി സി സി അധ്യക്ഷൻ ജോസഫ് ടാജറ്റിൻ്റെ പരാതിക്ക് പിന്നാലെയാണ്. സമ്മേളന നഗരിയിലേക്കുള്ള യാത്രാമധ്യേയാണ് അദ്ദേഹം മടങ്ങിയത്.