'സംവാദത്തിന് സമയവും സ്ഥലവും തീരുമാനിക്കാം': മുഖ്യമന്ത്രിയെ പരസ്യ സംവാദത്തിന് ക്ഷണിച്ച് VD സതീശൻ | Chief Minister

വികസന വിഷയങ്ങളിലും വിമർശനം
VD Satheesan invites the Chief Minister for a public debate
Updated on

തിരുവനന്തപുരം: സംവാദത്തിനുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ വെല്ലുവിളി ഏറ്റെടുത്ത മുഖ്യമന്ത്രി പിണറായി വിജയനെ സംവാദത്തിനായി ക്ഷണിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രി ഉന്നയിച്ച വിഷയങ്ങളെല്ലാം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പരസ്യ സംവാദത്തിന് താൻ തയ്യാറാണെന്നും, സംവാദത്തിനുള്ള സ്ഥലവും സമയവും മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.(VD Satheesan invites the Chief Minister for a public debate)

എന്നാൽ, കെ.സി. വേണുഗോപാൽ ഉന്നയിച്ച 'വെല്ലുവിളി'ക്ക് പകരം 'നിർദേശം', 'ക്ഷണം' എന്നീ വാക്കുകളാണ് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുമായുള്ള സംവാദവുമായി ബന്ധപ്പെട്ട ആവശ്യത്തിൽ ഉന്നയിച്ചത്.

ശബരിമല സ്വർണക്കൊള്ള കേസിൽ രണ്ട് സി.പി.എം. നേതാക്കൾ ജയിലിലാണെന്ന കാര്യം വിനയത്തോടെ ഓർമ്മിപ്പിച്ചുകൊണ്ടാണ് വി.ഡി. സതീശൻ തന്റെ നീണ്ട പ്രസ്താവന ആരംഭിച്ചത്. "ലൈംഗിക ആരോപണ കേസിൽ ഉൾപ്പെട്ട രണ്ടു പേർ ഇപ്പോഴും അങ്ങയോടൊപ്പമില്ലേ? ആരാണ് കേരള മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി? ആരാണ് കേരള മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇരുന്ന് പോലീസിനെ നിയന്ത്രിക്കുന്നത്? അദ്ദേഹത്തിന്റെ പൂർവ്വകാല ചരിത്രം എന്താണ്? ആ കേസിലെ പരാതിക്കാരൻ ആരായിരുന്നു? പാർട്ടിയിൽ ഇപ്പോൾ പരാതിക്കാരന്റെ അവസ്ഥ എന്താണ്?" – വി.ഡി. സതീശൻ ചോദിച്ചു.

എം.എൽ.എയ്ക്ക് എതിരായ പീഡന പരാതിയിൽ രാജ്യത്ത് ഒരു പാർട്ടിയും ഇന്നേവരെ സ്വീകരിച്ചിട്ടില്ലാത്ത നിലപാട് എടുത്താണ് കോൺഗ്രസ് കേരളത്തിൽ തലയുയർത്തി നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എം.എൽ.എ. സ്ഥാനം ഉൾപ്പെടെ നൽകി ആദരിച്ച ഒരു സഖാവിനെതിരെ കഴിഞ്ഞ ദിവസം സിനിമാ പ്രവർത്തക മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നല്ലോ എന്നും സതീശൻ ചോദിച്ചു. "എത്ര ദിവസമാണ് അത് പൂഴ്ത്തിവെച്ചത്? എന്തുകൊണ്ടാണ് അത് പോലീസിന് കൈമാറാൻ മുഖ്യമന്ത്രിയുടെ ഓഫീസ് വൈകിയത്?" – പ്രതിപക്ഷ നേതാവ് ആരാഞ്ഞു.

"സംവാദത്തിന് ഇപ്പോഴെങ്കിലും തയാറായതിന് അങ്ങയെ അഭിനന്ദിക്കുന്നു. അങ്ങ് ഉന്നയിച്ചിരിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനൊപ്പം ഞാനും ചില ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്. അതിനും അങ്ങയുടെ മറുപടി പ്രതീക്ഷിക്കുന്നു," എന്ന് പറഞ്ഞുകൊണ്ട് വി.ഡി. സതീശൻ സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചു. ലൈഫ് മിഷൻ, വിഴിഞ്ഞം തുറമുഖം, വയനാട് തുരങ്കപാത, തീരദേശ ഹൈവേ, ക്ഷേമ പെൻഷൻ, ദേശീയപാതാ വികസനം, ഗെയിൽ പൈപ്പ്‌ലൈൻ, കിഫ്ബി, അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി, കേരള ബാങ്ക്, കെ-ഫോൺ, ചൂരൽമല-മുണ്ടക്കൈ ദുരിതാശ്വാസം, കെ-റെയിൽ തുടങ്ങിയ വിഷയങ്ങളിലെല്ലാം പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ ചോദ്യങ്ങളുയർത്തി.

Related Stories

No stories found.
Times Kerala
timeskerala.com