തിരുവനന്തപുരം : പ്രതിപക്ഷ നേതാവിൻ്റെ നിലപാട് തള്ളി കഴിഞ്ഞ ദിവസം രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ നിയമസഭയിൽ എത്തിയിരുന്നു. ഇതോടെ വി ഡി സതീശൻ പാർട്ടിയിൽ ഒറ്റപ്പെട്ടെന്ന അഭ്യൂഹങ്ങളാണ് ഉയരുന്നത്. (VD Satheesan and issue regarding Rahul Mamkootathil )
ചില നേതാക്കളുമായി ചർച്ച നടത്തിയാണ് രാഹുലിൻ്റെ നീക്കമെന്നാണ് സൂചന. പാർട്ടിയിൽ സതീശൻ വിരുദ്ധ ചേരി ശക്തമായിട്ടുണ്ട്. രാഹുലിനെതിരെ കൂടുതൽ കടുപ്പിക്കേണ്ട എന്ന നേതാക്കളുടെ നിലപാടും തിരിച്ചടിയായി.