കോഴിക്കോട് : സി പി എം സാമ്പത്തിക ബാധ്യത ഉള്ളവരെയെല്ലാം പൊതുയോഗം നടത്തി അധിക്ഷേപിക്കുമോയെന്ന ചോദ്യവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആര്യനാട് പഞ്ചായത്തംഗം ശ്രീജയുടെ ആത്മഹത്യയിൽ പ്രേരണാക്കുറ്റം ചുമത്തി കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദല്ലാള്‍മാരെ ഉപയോഗിച്ച് ജി എസ് ടി ഇൻ്റലിജൻസ് കോടികളുടെ അഴിമതി നടത്തുന്നുവെന്ന് സതീശൻ ആരോപിച്ചു.(VD Satheesan against MV Govindan)
സി പി എം ശ്രമിക്കുന്നത് എം വി ഗോവിന്ദൻ്റെ മകനെതിരായ ആരോപണങ്ങളും ഹവാല ഇടപാടുകളും മറച്ച് വയ്ക്കാൻ ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളം ഞെട്ടിപ്പോകുന്ന വാർത്തകൾ ഉണ്ടാകുമെന്നും, സി പി എം ഇപ്പോൾ അയ്യപ്പനെ പിടിച്ചിരിക്കുന്നത് ഭൂരിപക്ഷ വർഗീയ പ്രീണനത്തിന് വേണ്ടിയാണെന്നും പറഞ്ഞ അദ്ദേഹം, സി പി എം അധികം കളിക്കരുതെന്നും കൻറോൺമെൻറ് ഹൗസിലേക്ക് പ്രകടനം നടത്താൻ ഉപയോഗിച്ച കാളയുമായി ബി ജെ പിക്ക് അധ്യക്ഷൻ്റെ വീട്ടിലേക്ക് പോകേണ്ടി വരുമെന്നും കൂട്ടിച്ചേർത്തു. കോഴിക്കോട് മാധ്യമ പ്രവർത്തകരോട് ആയിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.