
തിരുവനന്തപുരം : പഞ്ചവടിപ്പാലമാണ് പാലാരിവട്ടം പാലമെന്ന് ആക്ഷേപിച്ചവരുടെ ഭരണകാലത്താണ് കേരളത്തിൽ നിരന്തരം പാലങ്ങൾ തകർന്ന് വീഴുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അടുത്തിടെ മൂന്ന് പാലങ്ങൾ തകർന്ന് വീണുവെന്നും, ഇന്നലെ തകർന്ന തോരായിക്കടവ് പാലം ചേമഞ്ചേരിയില്‍ നിര്‍മ്മാണത്തിലിരിക്കുന്നതാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. (VD Satheesan against Minister)
ഭാഗ്യത്തിന് ആളപായം ഉണ്ടായില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാലാരിവട്ടത്ത് തകർന്നു വീഴാത്ത പാലത്തിൻ്റെ പേരിൽ അന്നത്തെ പൊതുമരാമത്ത് മന്ത്രിയെ ജയിലിൽ അടയ്ക്കാൻ ശ്രമിച്ചുവെന്നും, 3 പാലങ്ങളാണ് അടുത്തിടെ തകർന്ന് വീണത് എന്നും പറഞ്ഞ സതീശൻ, വകുപ്പ് മന്ത്രിക്ക് ഇതിലൊന്നും ഒരു ബാധ്യതയും ഇല്ലേ എന്നും ചോദിച്ചു.