തിരുവനന്തപുരം : കുന്നംകുളം കസ്റ്റഡി മർദ്ദനക്കേസിൽ എന്ത് കൊണ്ടാണ് മുഖ്യമന്ത്രി പ്രതികരിക്കാത്തത് എന്ന് ചോദിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അയ്യപ്പ സംഗമത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. (VD Satheesan against Kerala Govt)
സർക്കാരിൻ്റെ ശ്രമം അയ്യപ്പ ഭക്തരെ കബളിപ്പിക്കാൻ ആണെന്നും, വർഗീയവാദികൾക്കും സംഘടനകൾക്കും സ്പേസ് ഉണ്ടാക്കുന്നുവെന്നും സതീശൻ ചൂണ്ടിക്കാട്ടി.
അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.