തിരുവനന്തപുരം : സർക്കാരാണ് ബിന്ദുവിൻ്റെ മരണത്തിന് ഉത്തരവാദിയെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളത്തിൽ മരുന്ന് വിതരണമുൾപ്പെടെ പ്രതിസന്ധിയിൽ ആണെന്നും, ആരോഗ്യ മേഖല ആകെ സ്തംഭിച്ചുവെന്നും അദ്ദേഹം വിമർശിച്ചു. (VD Satheesan against Kerala Govt)
അഴിമതിയെല്ലാം പുറത്തു കൊണ്ട് വരുമെന്ന് പറഞ്ഞ സതീശൻ, കോവിഡ് കാലത്തെ മരണ സംഖ്യയടക്കം സർക്കാർ ഒളിച്ചു വച്ചുവെന്നും കൂട്ടിച്ചേർത്തു.
സൂംബ വിവാദത്തിൽ അധ്യാപകനെ സസ്‌പെൻഡ് ചെയ്തത് ശരിയായില്ല എന്ന് പറഞ്ഞ അദ്ദേഹം, ഒരു അധ്യാപകന് അഭിപ്രായം പറയാൻ കഴിയില്ലേയെന്നും ചോദിച്ചു.