തിരുവനന്തപുരം : മെഡിക്കൽ കോളജിൻ്റെ ദുരവസ്ഥ തുറന്നു പറഞ്ഞ ഡോക്ടർ ഹാരിസിനെതിരെ നടപടി പാടില്ലെന്നും, അങ്ങനെ ഉണ്ടാകുന്ന പക്ഷം ശക്തമായ പ്രതിഷേധം നടക്കുമെന്നും പറഞ്ഞ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. (VD Satheesan against Kerala Governor )
ഗവർണർ അദ്ദേഹത്തിൻ്റെ പദവിക്ക് അനുസൃതമായി പെരുമാറണമെന്നും സതീശൻ കൂട്ടിച്ചേർത്തു. ജാതിയും മതവും പ്രചരിപ്പിക്കുന്ന ആളായി ഗവർണർ മാറരുതെന്നാണ് അദ്ദേഹം പറഞ്ഞത്. വി സിക്ക് രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്യാൻ അധികാരം ഇല്ലെന്നും, അത് നിയമപരമായി നിലനിൽക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.