CPM : 'CPM ആചാര ലംഘനത്തിന് നവോത്ഥാന മതിൽ ഉണ്ടാക്കിയവർ, അയ്യപ്പ സംഗമം കാപട്യം, സർക്കാരിൻ്റെ കാപട്യം ജനങ്ങൾ തിരിച്ചറിയും, കേരളത്തിലേത് നാണംകെട്ട പോലീസ് സേന': VD സതീശൻ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടിയെടുത്തത് തൻ്റെ ബോധ്യങ്ങളുടെ അടിസ്ഥാനത്തിൽ ആണെന്നും, തനിക്കെതിരായി സൈബർ ആക്രമണം നടക്കുന്നുവന്നും പറഞ്ഞ പ്രതിപക്ഷ നേതാവ്, യൂത്ത് കോൺഗ്രസ്‌ അധ്യക്ഷൻ സ്ഥാനം വിഷയത്തിൽ ഉചിതമായ സമയത്ത് തീരുമാനം ഉണ്ടാകുമെന്നും അറിയിച്ചു.
VD Satheesan against CPM
Published on

തിരുവനന്തപുരം : കേരളത്തിൽ സർക്കാർ സംഘടിപ്പിക്കുന്ന അയ്യപ്പ സംഗമം കാപട്യം ആണെന്നും, ഇത് ജനങ്ങൾ തിരിച്ചറിയുമെന്നും പറഞ്ഞ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആചാരലംഘനത്തിന് നവോത്ഥാന മതിൽ ഉണ്ടാക്കിയവരാണ് സി പി എം എന്നാണ് അദ്ദേഹം പറഞ്ഞത്. (VD Satheesan against CPM)

കുന്നംകുളത്ത് യൂത്ത് കോൺഗ്രസിന് പോലീസ് മർദ്ദനമേറ്റ സംഭവത്തിലും സതീശൻ പ്രതികരിച്ചു. പ്രതികളെ പോലീസ് സേനയിൽ നിന്ന് പുറത്താക്കണമെന്നും, ശക്തമായ നടപടിക്ക് ഏതറ്റം വരെയും പോകുമെന്നും പറഞ്ഞ അദ്ദേഹം, പൊലീസുകാരെ രക്ഷപ്പടുത്താനുള്ള ശ്രമം നടന്നുവെന്നും, കേരളത്തിലേത് നാണംകെട്ട പോലീസ് സേനയാണെന്നും വിമർശിച്ചു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടിയെടുത്തത് തൻ്റെ ബോധ്യങ്ങളുടെ അടിസ്ഥാനത്തിൽ ആണെന്നും, തനിക്കെതിരായി സൈബർ ആക്രമണം നടക്കുന്നുവന്നും പറഞ്ഞ പ്രതിപക്ഷ നേതാവ്, യൂത്ത് കോൺഗ്രസ്‌ അധ്യക്ഷൻ സ്ഥാനം വിഷയത്തിൽ ഉചിതമായ സമയത്ത് തീരുമാനം ഉണ്ടാകുമെന്നും അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com