തിരുവനന്തപുരം : രാഹുൽ ഗാന്ധിയെ ജീവൻ നൽകിയും സംരക്ഷിക്കുമെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് വി ഡസതീശൻ രംഗത്തെത്തി. ചാനൽ ചർച്ചയിൽ അദ്ദേഹത്തിൻ്റെ നെഞ്ചിലേക്ക് വെടിയുണ്ട പായിക്കുമെന്ന് പറഞ്ഞ ബി ജെ പി നേതാവിനെ സർക്കാർ സംരക്ഷിക്കുകയാണെന്ന് സതീശൻ ആരോപിച്ചു. (VD Satheesan against CPM)
അയാളെ അറസ്റ്റ് ചെയ്യാൻ പോലും ശ്രമിച്ചിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് ബി ജെ പി - സി പി എം കൂട്ടുകെട്ടിൻ്റെ ഉദാഹരണം ആണെന്നും സതീശൻ പറഞ്ഞു.
വിഷയത്തിൽ നിയമസഭയിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചിരുന്നു.