തിരുവനന്തപുരം : ആഗോള അയ്യപ്പ സംഗമം നടത്തുന്നത് സംഘപരിവാറിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാനും ഭൂരിപക്ഷ വർഗീയത വളർത്താനും വേണ്ടിയാണെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. (VD Satheesan against CM Pinarayi Vijayan)
തൻ്റെ പേരും സംഘാടക സമിതിയിൽ വച്ചിട്ടുണ്ടെന്നും, എന്നാൽ പരിപാടിയുമായി സഹകരിക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി. അത് അനുവാദമില്ലാതെയാണെന്നും സതീശൻ അറിയിച്ചു.
ശബരിമല പ്രക്ഷോഭ കാലത്ത് സമരം ചെയ്ത വിശ്വാസികൾക്കെതിരായ കേസുകൾ പിൻവലിക്കും എന്ന് പറഞ്ഞ സർക്കാർ വാക്കുപാലിച്ചിട്ടില്ല എന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.