CM : 'മൗനത്തിൻ്റെ വാൽമീകത്തിൽ ഒളിക്കരുത്, മുഖ്യമന്ത്രി മറുപടി പറയണം': അജിത് കുമാറിൻ്റെ ക്ലീൻ ചിറ്റിൽ വി ഡി സതീശൻ

ഈ സർക്കാരിൻ്റെ മറവിൽ സ്വന്തക്കാർക്ക് വേണ്ടി എന്തും ചെയ്തു കൊടുക്കുന്നൊരു അദൃശ്യ ശക്തി ഉണ്ടെന്നും സതീശൻ ആരോപിച്ചു.
CM : 'മൗനത്തിൻ്റെ വാൽമീകത്തിൽ ഒളിക്കരുത്, മുഖ്യമന്ത്രി മറുപടി പറയണം': അജിത് കുമാറിൻ്റെ ക്ലീൻ ചിറ്റിൽ വി ഡി സതീശൻ
Published on

കൊച്ചി : മുഖ്യമന്തി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എ ഡി ജി പി അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകാനുള്ള തീരുമാനം ഏത് അദൃശ്യ ശക്തിയുടേതാണ് എന്ന് കോടതി ചോദിച്ചെന്നാണ് അദ്ദേഹം പറഞ്ഞത്. (VD Satheesan against CM Pinarayi Vijayan)

ഉപജാപക സംഘമെന്ന് കോടതിക്ക് പറയാൻ സാധിക്കില്ലല്ലോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സർക്കാരിൻ്റെ മറവിൽ സ്വന്തക്കാർക്ക് വേണ്ടി എന്തും ചെയ്തു കൊടുക്കുന്നൊരു അദൃശ്യ ശക്തി ഉണ്ടെന്നും സതീശൻ ആരോപിച്ചു.

മൗനത്തിൻ്റെ വാൽമീകത്തിൽ ഒളിക്കാതെ മുഖ്യമന്ത്രി ചോദ്യത്തിന് മറുപടി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Stories

No stories found.
Times Kerala
timeskerala.com