Sabarimala : 'ഇനി ചർച്ചയില്ല, ഇത്രയും ദിവസം മുഖ്യമന്ത്രി വാ തുറന്നില്ലല്ലോ ? ഉയരക്കുറവിനെയും ആരോഗ്യ കുറവിനെയും കളിയാക്കാന്‍ പാടില്ല': പ്രതിഷേധം തുടരുമെന്ന് VD സതീശൻ

രണ്ടാമത് ഉണ്ണിക്കൃഷ്ണൻ പോറ്റിയെ വിളിച്ചു വരുത്തിയത് വീണ്ടും കക്കാൻ വേണ്ടിയാണെന്നും അദ്ദേഹം ആരോപിച്ചു.
Sabarimala : 'ഇനി ചർച്ചയില്ല, ഇത്രയും ദിവസം മുഖ്യമന്ത്രി വാ തുറന്നില്ലല്ലോ ? ഉയരക്കുറവിനെയും ആരോഗ്യ കുറവിനെയും കളിയാക്കാന്‍ പാടില്ല': പ്രതിഷേധം തുടരുമെന്ന് VD സതീശൻ
Published on

തിരുവനന്തപുരം : ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ രംഗത്തെത്തി. ഇത്രയും ദിവസം അദ്ദേഹം വാ തുറന്നില്ലല്ലോ എന്ന് സതീശൻ ചൂണ്ടിക്കാട്ടി. (VD Satheesan against CM on Sabarimala gold case)

അയ്യപ്പന്റെ ദ്വാരപാലാക ശിൽപ്പം ഒരു കോടീശ്വരന് വിറ്റുവെന്നും, മൂന്നു ദിവസം തങ്ങൾ നിയമസഭയിൽ സമരം നടത്തിയപ്പോഴും മുഖ്യമന്ത്രിയുടെ നാക്ക് എവിടെയായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു. ഒരു പത്രസമ്മേളനം നടത്തി സര്‍ക്കാരിന് പറയാനുള്ളത് പറഞ്ഞോയെന്ന ചോദ്യമുന്നയിച്ച അദ്ദേഹം, ഇനിയൊരു ചർച്ചയും വേണ്ട എന്നും, തങ്ങൾ പ്രതിഷേധം തുടരുമെന്നും കൂട്ടിച്ചേർത്തു.

രണ്ടാമത് ഉണ്ണിക്കൃഷ്ണൻ പോറ്റിയെ വിളിച്ചു വരുത്തിയത് വീണ്ടും കക്കാൻ വേണ്ടിയാണെന്നും അദ്ദേഹം ആരോപിച്ചു. ഉയരക്കുറവിനെയും ആരോഗ്യ കുറവിനെയും കളിയാക്കാന്‍ പാടില്ല എന്നും അദ്ദേഹം മുഖ്യമന്ത്രിയെ വിമർശിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com