CM : 'തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള കപട ഭക്തി, മുഖ്യമന്ത്രി സംസാരിച്ചത് കപട ഭക്തനെ പോലെ': VD സതീശൻ

സംഗമം ദേവസ്വം പ്രസിഡന്‍റിന്‍റേതാണെന്നാണ് പറയുന്നതെങ്കിലും, പ്രചാരണ ബോര്‍ഡിൽ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
CM : 'തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള കപട ഭക്തി, മുഖ്യമന്ത്രി സംസാരിച്ചത് കപട ഭക്തനെ പോലെ': VD സതീശൻ
Published on

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ ആഗോള അയ്യപ്പ സംഗമത്തിൽ സംസാരിച്ചത് കപട ഭക്തനെപ്പോലെയാണെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രൂക്ഷ വിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്.(VD Satheesan against CM on Global Ayyappa Sangamam)

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ടുള്ള കപട ഭക്തിയാണ് പിണറായിയുടേത് എന്നാണ് അദ്ദേഹം പറഞ്ഞത്. ഭക്തർക്ക് പിണറായി സർക്കാർ എന്താണെന്ന് അറിയാമെന്നും, സംഗമം ദേവസ്വം പ്രസിഡന്‍റിന്‍റേതാണെന്നാണ് പറയുന്നതെങ്കിലും, പ്രചാരണ ബോര്‍ഡിൽ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതുവരെ ഒന്നും ചെയ്യാതെ ജനങ്ങളെ കബളിപ്പിക്കാനായി മാസ്റ്റർ പ്ലാനുമായി ഇറങ്ങിയിരിക്കുകയാണെന്നും സതീശൻ വിമർശിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com