CM : 'മകനെതിരായ ED സമൻസിൽ മുഖ്യമന്ത്രി തന്നെ മറുപടി പറയണം, ED എന്തിനാണ് കേസ് മറച്ചു വച്ചത് ? അബിൻ വർക്കിയുടെ വിയോജിപ്പ് വ്യക്തിപരമാണ്': VD സതീശൻ

താൻ ബോംബ് പൊട്ടും എന്ന് പറഞ്ഞിട്ടില്ല എന്നും, സിപിഎം സൂക്ഷിക്കണം എന്നാണ് പറഞ്ഞത് എന്നും പറഞ്ഞ അദ്ദേഹം പിണറായി വിജയനും സൂക്ഷിക്കണമെന്നും കൂട്ടിച്ചേർത്തു.
CM : 'മകനെതിരായ ED സമൻസിൽ മുഖ്യമന്ത്രി തന്നെ മറുപടി പറയണം, ED എന്തിനാണ് കേസ് മറച്ചു വച്ചത് ? അബിൻ വർക്കിയുടെ വിയോജിപ്പ് വ്യക്തിപരമാണ്': VD സതീശൻ
Published on

തിരുവനന്തപുരം : മകനെതിരായ ഇ ഡി സമൻസിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ മറുപടി പറയണമെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. വൈകാരികതയല്ല, ഉത്തരവാദിത്വമുള്ള മറുപടിയാണ് വേണ്ടത് എന്ന് പറഞ്ഞ അദ്ദേഹം, ഇ ഡി എന്തിനാണ് കേസ് മറച്ചു വച്ചതെന്നും ചോദിച്ചു.(VD Satheesan against CM)

അതിന് പിന്നിൽ ആരാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും, ഈ വിഷയത്തിൽ ദുരുഹത ഉണ്ടെന്നും സതീശൻ ചൂണ്ടിക്കാട്ടി. മറ്റു സംസ്ഥാനങ്ങളിലെ പ്രതിപക്ഷ നേതാക്കൾക്കെതിരെ നടപടി ഉണ്ടാകുമ്പോൾ പിണറായി വിജയന്റെ മകനെതിരായ അന്വേഷണത്തിൽ മാത്രം മൗനം പാലിച്ചത് എന്തിനാണെന്ന് അദ്ദേഹം ഇ ഡിയോട് ചോദ്യമുന്നയിച്ചു. മുകളിൽ നിന്ന് ഇഡിക്ക് നിർദ്ദേശം വന്നോ എന്നും അദ്ദേഹം ചോദിച്ചു.

താൻ ബോംബ് പൊട്ടും എന്ന് പറഞ്ഞിട്ടില്ല എന്നും, സിപിഎം സൂക്ഷിക്കണം എന്നാണ് പറഞ്ഞത് എന്നും പറഞ്ഞ അദ്ദേഹം പിണറായി വിജയനും സൂക്ഷിക്കണമെന്നും കൂട്ടിച്ചേർത്തു. അബിൻ വർക്കിയുടേത് വ്യക്തിപാമായ അഭിപായം ആണെന്നാണ് അദ്ദേഹം പറഞ്ഞത്. ദേശീയ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത് യോഗ്യനായതിനാലാണ് എന്നും, പുതിയ സംഘത്തിന് നിലവിലുള്ളതിനേക്കാൾ മികച്ച രീതിയിൽ പ്രവർത്തിക്കാൻ സാധിക്കുമെന്നും പറഞ്ഞ അദ്ദേഹം, കേസുകൾ എല്ലാവർക്കും ഉണ്ടെന്നും 250 കേസുകൾ വരെ നേരിടുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരുണ്ട് എന്നും, അതിനാൽ ആർക്കും യോഗ്യത ചോദ്യം ചെയാനാകില്ലെന്നും പ്രതികരിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com