കൊച്ചി : ഡി വൈ എഫ് ഐ നേതാവിന് പോലും കേരളത്തിൽ രക്ഷയില്ലെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പോലീസ് മർദ്ദനമാണ് ഡി വൈ എഫ് ഐ നേതാവിൻ്റെ മരണത്തിന് കാരണമെന്നാണ് അദ്ദേഹം പറഞ്ഞത്. (VD Satheesan against CM)
മുഖ്യമന്ത്രി മൗനം തുടരുകയാണെന്നും, അദ്ദേഹത്തിന് ആ കസേരയിൽ ഇരിക്കാൻ യോഗ്യതയില്ലെന്നും സതീശൻ കുറ്റപ്പെടുത്തി. ലോകത്തെ എല്ലാ അസുഖവും കേരളത്തിൽ ഉണ്ടെന്നും, ആരോഗ്യവകുപ്പ് പരാജയമാണെന്നും അദ്ദേഹം പറഞ്ഞു.
അമീബിക് മസ്തിഷ്ക്ക ജ്വരത്തിന്‍റെ കാരണം കണ്ടെത്താൻ പോലും വകുപ്പിന് സാധിക്കുന്നില്ല എന്നും, ബോധവത്കരണം നടത്താൻ പോലും കഴിയുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.