തിരുവനന്തപുരം : കസ്റ്റഡി മർദ്ദനത്തിൽ പോലീസിനും സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിഷയത്തിൽ മുഖ്യമന്ത്രി എന്തുകൊണ്ടാണ് മൗനം പാലിക്കുന്നത് എന്നാണ് അദ്ദേഹം ചോദിച്ചത്. ആരെയാണ് മുഖ്യമന്ത്രി ഭയപ്പെടുന്നതെന്നും സതീശൻ ചോദിച്ചു. (VD Satheesan against CM)
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നിലപാട് സംബന്ധിച്ച് പ്രതിപക്ഷ നേതാവിനെതിരെ സൈബർ ആക്രമണം നടത്തുന്നത് 25 വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ ആണെന്ന് ഡിജിറ്റൽ സെല്ലിലെ മുൻ ഭാരവാഹികൾ കണ്ടെത്തി. ഇത് സംബന്ധിച്ച വിശദാംശങ്ങളും ലഭിച്ചിട്ടുണ്ട്.
സതീശൻ തെളിവുകൾ സഹിതം പാർട്ടിയിൽ പരാതി നൽകും. പാർട്ടി നേതാക്കളുമായി കൂടിയാലോചിച്ചതിന് ശേഷം പ്രതികരിക്കാമെന്നാണ് പാർട്ടി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞത്. സ്ത്രീകളുടെ അക്കൗണ്ടുകൾ വരെ ഇക്കൂട്ടത്തിലുണ്ട്. മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ കഴിച്ചതിന് ശേഷമാണ് ആക്രമണം ശക്തമായത്.