
തിരുവനന്തപുരം : ഒഡീഷയിൽ കന്യസ്ത്രീകൾക്കും വൈദികർക്കും നേരെയുണ്ടായ ആക്രമണത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളത്തിലെ ബി ജെ പിക്കാർ എവിടെപ്പോയി എന്നാണ് അദ്ദേഹം ചോദിച്ചത്.(VD Satheesan against BJP)
കേന്ദ്രമന്ത്രിമാരും രാജീവ് ചന്ദ്രശേഖറും എവിടെപ്പോയെന്നും അദ്ദേഹം ആരാഞ്ഞു. എല്ലാം ചെയ്തു വച്ചിട്ട് അരമനയിൽ പോയി കേക്ക് കൊടുക്കുന്നുവെന്നും സതീശൻ ചൂണ്ടിക്കാട്ടി. ഇതൊരു ബി ജെ പി അജണ്ടയാണെന്നും, ഹിറ്റ്‌ലർ രീതിയാണെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് വൈദികർക്കും കന്യാസ്ത്രീകൾക്കും ഒപ്പമാണെന്നാണ് പ്രതിപക്ഷ നേതാവ് അറിയിച്ചത്.