VD Satheesan : 'സാധാരണ കമ്മ്യൂണിസ്റ്റ് ശൈലിയിൽ നിന്നും വ്യത്യസ്തമായാണ് വി എസ് സഞ്ചരിച്ചത്': വി ഡി സതീശൻ

മുഖ്യമന്ത്രി ആയിരുന്നപ്പോഴും അദ്ദേഹത്തിനൊരു പ്രതിപക്ഷ നേതാവിൻ്റെ സ്വരം തന്നെയായിരുന്നുവെന്നും സതീശൻ ചൂണ്ടിക്കാട്ടി.
VD Satheesan about VS Achuthanandan
Published on

തിരുവനന്തപുരം : അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ആദരവർപ്പിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അദ്ദേഹം സാധാരണ കമ്മ്യൂണിസ്റ്റ് ശൈലിയിൽ നിന്നും വ്യത്യസ്തമായാണ് സഞ്ചരിച്ചതെന്നും അതിനാലാണ് കേരളം അദ്ദേഹത്തെ ഏറ്റെടുത്തതെന്നും സതീശൻ കൂട്ടിച്ചേർത്തു. (VD Satheesan about VS Achuthanandan )

മുഖ്യമന്ത്രി ആയിരുന്നപ്പോഴും അദ്ദേഹത്തിനൊരു പ്രതിപക്ഷ നേതാവിൻ്റെ സ്വരം തന്നെയായിരുന്നുവെന്നും സതീശൻ ചൂണ്ടിക്കാട്ടി. താൻ സർക്കാരിനെതിരായി ഉയർത്തിയ പല വിഷയങ്ങളിലും അദ്ദേഹം ഇടപെട്ടുവെന്നും, പരിഹാരം കണ്ടുവെന്നും അദ്ദേഹം വ്യക്തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com