CPM : 'CPMൻ്റെ ആരും കാണാത്ത മുഖമാണ് പുറത്ത് വന്നത്, കത്തിലുള്ളത് ഞെട്ടിക്കുന്ന വിവരങ്ങൾ': കത്ത് ചോർച്ച വിവാദത്തിൽ വി ഡി സതീശൻ

കേരളത്തിലെ സി പി എം നേതാക്കളുടെ അക്കൗണ്ടിലേക്ക് പണമെത്തി എന്നാണ് മനസിലാക്കുന്നത് എന്നും, പാർട്ടി സെക്രട്ടറിയുടെ അടുത്ത ബന്ധു തന്നെ ഇടപാടുകളിൽ പങ്കാളിയാണെന്നും അദ്ദേഹം ആരോപിച്ചു.
CPM : 'CPMൻ്റെ ആരും കാണാത്ത മുഖമാണ് പുറത്ത് വന്നത്, കത്തിലുള്ളത് ഞെട്ടിക്കുന്ന വിവരങ്ങൾ': കത്ത് ചോർച്ച വിവാദത്തിൽ വി ഡി സതീശൻ
Published on

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സി പി എമ്മിലെ കത്ത് ചോർച്ച വിവാദത്തിൽ പ്രതികരിച്ച് രംഗത്തെത്തി. ഞെട്ടിക്കുന്ന വിവരങ്ങളാണ് കത്തിൽ ഉള്ളതെന്നാണ് അദ്ദേഹം പറഞ്ഞത്. (VD Satheesan about letter controversy in CPM)

സി പി എമ്മിൻ്റെ ആരും കാണാത്ത മുഖമാണ് കത്തിലുള്ളത് എന്നും സതീശൻ കൂട്ടിച്ചേർത്തു. കേരളത്തിലെ സി പി എം നേതാക്കളുടെ അക്കൗണ്ടിലേക്ക് പണമെത്തി എന്നാണ് മനസിലാക്കുന്നത് എന്നും, പാർട്ടി സെക്രട്ടറിയുടെ അടുത്ത ബന്ധു തന്നെ ഇടപാടുകളിൽ പങ്കാളിയാണെന്നും അദ്ദേഹം ആരോപിച്ചു.

കേരളത്തിൽ നിന്നും ഉള്ള സി പി എം നേതാക്കൾക്ക് ബന്ധമുള്ളതിനാലാണ് ലോക കേരള സഭയിൽ പരാതിക്കാരൻ പങ്കെടുത്തതെന്നും, സത്യം പുറത്തുവരട്ടെയെന്നും സതീശൻ കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com