കൊച്ചി : രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയുടെ സസ്‌പെൻഷൻ നടപടിയിൽ തന്നെ എന്തിനാണ് ആക്രമിക്കുന്നതെന്ന് ചോദിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തീരുമാനം എ ഐ സി സിയുടെ അനുമതിയോടെ കെ പി സി സി നേതൃത്വം ഒരുമിച്ചെടുത്തതാണെന്നും, രാഹുൽ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുന്ന കാര്യം ഉചിതമായ സമയത്ത് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (VD Satheesan about Cyber attacks on Rahul Mamkootathil issue)
സസ്‌പെൻഷൻ വി ഡി സതീശൻ എന്ന വ്യക്തി ഒറ്റയ്‌ക്കെടുത്ത തീരുമാനം അല്ല എന്നാണ് അദ്ദേഹം പറഞ്ഞത്. കോൺഗ്രസുകാരായ ആരും അതിനെ എതിർക്കില്ല എന്നും അദ്ദേഹം പ്രതികരിച്ചു.
നേരത്തെ താൻ വഴിവിട്ടു ചെറുപ്പക്കാരെ സഹായിക്കുന്നു, എന്നൊക്കെയാണ് കേട്ടിരുന്നതെങ്കിൽ, ഇപ്പോൾ നേരെ തിരിച്ചാണെന്നും, ഇപ്പോഴത്തെ ചോദ്യം ഈ ചെറുപ്പക്കാരനെ തകർക്കാന്‍ വേണ്ടി താൻ ഗൂഢാലോചന നടത്തി എന്നാണ് എന്നും സതീശൻ ചൂണ്ടിക്കാട്ടി. രണ്ടും ഒരാൾക്ക് ചെയ്യാൻ പറ്റുമോയെന്നാണ് അദ്ദേഹത്തിൻ്റെ ചോദ്യം.