തിരുവനന്തപുരം: ബി ജെ പി അധ്യക്ഷനായി ആര് വേണമെങ്കിലും വന്നോട്ടെയെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബി ജെ പി ഐഡിയോളജിയോടാണ് തങ്ങളുടെ പോരാട്ടമെന്നാണ് അദ്ദേഹം പറഞ്ഞത്. (VD Satheesan )
തങ്ങൾ മറ്റു പാർട്ടികളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാറില്ലെന്നും, ബി ജെ പിക്കാർ ഇഷ്ടപ്പെട്ടവരെ പ്രസിഡൻറാക്കട്ടെ എന്നും സതീശൻ പ്രതികരിച്ചു. താൻ സുരേന്ദ്രനോടും വ്യക്തിയെന്ന നിലയിൽ പോരാടിയിട്ടില്ല എന്ന് അദ്ദേഹം തറപ്പിച്ച് പറഞ്ഞു.