തിരുവനന്തപുരം : കേരള സർവ്വകലാശാലയിൽ വി സി-രജിസ്ട്രാർ പോര് കടുക്കുകയാണ്. യാതൊരു വിട്ടുവീഴ്ച്ചയും ഇല്ലാതെ പ്രവർത്തിക്കുകയാണ് മോഹനൻ കുന്നുമ്മൽ. (VC-Registrar clash in Kerala University)
അദ്ദേഹം രജിസ്ട്രാർ കെ എസ് അനിൽ കുമാർ ശുപാർശ നൽകിയ സർവ്വകലാശാല യൂണിയൻ പ്രവർത്തന ഫണ്ട് തടഞ്ഞു. താൽക്കാലിക വി സി ആയി നിയമിച്ച മിനി സി കാപ്പൻ്റെ ശുപാർശയിൽ വീണ്ടും അപേക്ഷ നൽകാനാണ് നിർദേശം.
10 ലക്ഷം രൂപ അടിയന്തരമായി അനുവദിക്കണമെന്ന അപേക്ഷയാണ് അദ്ദേഹം തിരികെ അയച്ചിരിക്കുന്നത്. സിൻഡിക്കേറ്റ് യോഗം വേണമെന്ന ആവശ്യത്തോടും വി സി മുഖം തിരിച്ചിരിക്കുകയാണ്.