VC : 'കേരള സർവ്വകലാശാലയെ നശിപ്പിക്കാൻ ശ്രമിക്കുന്നു, ഗവർണറെ കാര്യങ്ങൾ അറിയിച്ചു, യുക്തിപരമായ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷ': വി സി മോഹനൻ കുന്നുമ്മൽ

വൈസ് ചാൻസിലർ അധ്യക്ഷത വഹിക്കാതെ സിൻഡിക്കേറ്റ് കൂടാൻ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
VC : 'കേരള സർവ്വകലാശാലയെ നശിപ്പിക്കാൻ ശ്രമിക്കുന്നു, ഗവർണറെ കാര്യങ്ങൾ അറിയിച്ചു, യുക്തിപരമായ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷ': വി സി മോഹനൻ കുന്നുമ്മൽ
Published on

തിരുവനന്തപുരം : ചിലർ കേരള സർവ്വകലാശാലയെ നശിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് പറഞ്ഞ് വി സി മോഹനൻ കുന്നുമ്മൽ. കാര്യങ്ങൾ ഗവർണറെ ധരിപ്പിച്ചിട്ടുണ്ടെന്നും, അദ്ദേഹം യുക്തിപരമായ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വി സി കൂട്ടിച്ചേർത്തു. (VC on clash at Kerala University)

കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ഭരണ പ്രതിസന്ധി ഉണ്ടായതല്ല, ഉണ്ടാക്കിയതാണെന്നും അദ്ദേഹം വ്യക്തമാക്കി. അതിന് കാരണം വൈസ് ചാൻസലർ അല്ലന്നും അദ്ദേഹം അറിയിച്ചു.

വൈസ് ചാൻസിലർ അധ്യക്ഷത വഹിക്കാതെ സിൻഡിക്കേറ്റ് കൂടാൻ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതൊക്കെ ലോകത്ത് എവിടെയെങ്കിലും നടക്കുന്ന കാര്യമാണോയെന്നാണ് വി സിയുടെ ചോദ്യം.

Related Stories

No stories found.
Times Kerala
timeskerala.com