തിരുവനന്തപുരം : സംസ്ഥാനത്തെ സർവ്വകലാശാലകളിലെ വി സിമാർ ആർ എസ് എസ് പരിപാടിയിൽ പങ്കെടുത്തത്തിൽ പ്രതിരോധത്തിലായി സർക്കാർ. കോൺഗ്രസ് കുഫോസ് വി സിയുടെ പങ്കാളിത്തം ആയുധമാക്കാൻ ഒരുങ്ങുകയാണ്.(VC in RSS programme )
കുഫോസ് വി സി സർക്കാർ നോമിനിയാണ്. അദ്ദേഹം സി പി എം സംഘടനാ അംഗം കൂടിയാണ്. ഇതോടെ മറ്റു വി സിമാർക്കെതിരെ പ്രതിഷേധിക്കാനാകാതെ ഇടതു സംഘടനകളും കുഴപ്പത്തിലായി.
കേരളത്തിലെ 4 സർവ്വകലാശാല വി സിമാരാണ് ആർഎസ് എസിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദേശീയ വിദ്യാഭ്യാസ ഉച്ചകോടിയിൽ പങ്കെടുത്തത്. ഗവർണർ രാജേന്ദ്ര ആർലേക്കറും. ആർ എസ് എസ് മേധാവി മോഹൻ ഭാഗവതും പങ്കെടുക്കുന്ന ഉച്ചകോടിയിൽ കേരള സര്‍വകലാശാല, കണ്ണൂര്‍, കാലിക്കറ്റ്, കുഫോസ് വിസിമാരാണ് എത്തിയത്.