തിരുവനന്തപുരം : ഇരുപത് ദിവസങ്ങൾക്ക് ശേഷം വി സി മോഹനൻ കുന്നുമ്മൽ കേരള സർവ്വകലാശാലയിലെത്തി. അദ്ദേഹത്തിന് കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയത്. (VC in Kerala University)
ഓഫീസിൽ എത്തിയ അദ്ദേഹത്തിനെതിരെ യാതൊരു പ്രതിഷേധവും ഉണ്ടായില്ല. പ്രതിഷേധം പരിഗണിച്ചാണ് സുരക്ഷ ഒരുക്കിയിരുന്നത്.
എന്നാൽ, വി സി എത്തിയാൽ തടയുമെന്ന് പറഞ്ഞിരുന്ന എസ് എഫ് ഐ പോലും പ്രതിഷേധിച്ചില്ല എന്നത് ശ്രദ്ധേയമാണ്. ഇതിന് പിന്നാലെ രജിസ്ട്രാർ കെ എസ് അനിൽകുമാറും എത്തിച്ചേർന്നു.