ഭാരതാംബ വിവാദം: "ര​ജി​സ്ട്രാർക്കെതിരെ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ വി​സി​ക്ക് അ​ധി​കാ​ര​മി​ല്ല" - വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ആ​ർ. ബി​ന്ദു | Bharatamba controversy

തീരുമാനമെടുക്കാൻ സി​ൻ​ഡി​ക്ക​റ്റിനാണ് അധികാരമുള്ളതെന്നും അതുകൊണ്ടാണ് സി​ൻ​ഡി​ക്കേറ്റ് സ​സ്പെ​ൻ​ഷ​ൻ റ​ദ്ദാ​ക്കി​യ​തെ​ന്നും മന്ത്രി വ്യക്തമാക്കി.
bindu
Published on

തി​രു​വ​ന​ന്ത​പു​രം: ഭാരതാംബ വിവാദത്തിൽ ര​ജി​സ്ട്രാറെ സസ്‌പെൻഡ് ചെയ്ത സംഭവത്തിൽ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ വി​സി​ക്ക് അ​ധി​കാ​ര​മി​ല്ലെ​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ആ​ർ. ബി​ന്ദു അഭിപ്രായപ്പെട്ടു(Bharatamba controversy). തീരുമാനമെടുക്കാൻ സി​ൻ​ഡി​ക്ക​റ്റിനാണ് അധികാരമുള്ളതെന്നും അതുകൊണ്ടാണ് സി​ൻ​ഡി​ക്കേറ്റ് സ​സ്പെ​ൻ​ഷ​ൻ റ​ദ്ദാ​ക്കി​യ​തെ​ന്നും മന്ത്രി വ്യക്തമാക്കി.

എന്നാൽ യോഗത്തിൽ നിന്നും വി സി ഇറങ്ങി പോയതിനെ തുടർന്നാണ് സി​ൻ​ഡി​ക്ക​റ്റ് അം​ഗ​ങ്ങ​ൾ അ​വ​രി​ൽ നി​ന്നു​ത​ന്നെ ചെ​യ​ർ​പേ​ഴ്സ​നെ തെ​ര​ഞ്ഞെ​ടുത്തത്. അതിന് ശേഷമാണ് യോഗം തുടർന്നതും രജിസ്ട്രാറുടെ സ​സ്പെ​ൻ​ഷ​ൻ റ​ദ്ദ് ചെ​യ്തതതുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com