Kerala
VC : കേരള സർവ്വകലാശാലയിൽ സെനറ്റ് യോഗം വിളിച്ച് വി സി മോഹനൻ കുന്നുമ്മൽ : ഗവർണറും പങ്കെടുക്കും, ചട്ടങ്ങൾ കാറ്റിൽ പറത്തി
ഗവർണർ പങ്കെടുക്കേണ്ടതിനാൽ നവംബറിലേക്ക് മാറ്റിയെന്നാണ് വിശദീകരണം.
തിരുവനന്തപുരം : ചട്ടങ്ങൾ കാറ്റിൽ പറത്തി കേരള സർവ്വകലാശാലയിൽ സെനറ്റ് യോഗം വിളിച്ച് വി സി മോഹനൻ കുന്നുമ്മൽ. നവംബർ ഒന്നിന് വിളിച്ചിരിക്കുന്ന യോഗത്തിൽ ഗവർണറും പങ്കെടുക്കും. (VC calls Senate meeting at Kerala University)
നാല് മാസത്തിൽ സെനറ്റ് യോഗം ചേരണമെന്ന ചട്ടമാണ് വി സി മറികടന്നത്. കേരള സർവ്വകലാശാലയിൽ അവസാനമായി സെനറ്റ് യോഗം ചേർന്നത് ജൂൺ 17നാണ്. അടുത്ത യോഗം ചേരേണ്ടത് ഒക്ടോബർ 16നുള്ളിലാണ്.
എന്നാൽ, ഗവർണർ പങ്കെടുക്കേണ്ടതിനാൽ നവംബറിലേക്ക് മാറ്റിയെന്നാണ് വിശദീകരണം. വി സിയും സിൻഡിക്കേറ്റും തമ്മിൽ അഭിപ്രായ ഭിന്നത രൂക്ഷമായി തുടരുന്നതിനിടയിലാണ് പുതിയ നീക്കം.
