തിരുവനന്തപുരം : ആരോഗ്യ സർവ്വകലാശാല സൗത്ത് സോൺ കലോത്സവം കൺവീനർ സ്ഥാനത്ത് നിന്ന് എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ നീക്കാൻ നിർദേശിച്ച് വി സി മോഹനൻ കുന്നുമ്മൽ. (VC against SFI district secretary)
എസ് എഫ് ഐ ജില്ലാ സെക്രട്ടറി നന്ദനെ കൺവീനർ സ്ഥാനത്ത് നിന്ന് നീക്കാനാണ് നിർദേശം. പകരം ഈ സ്ഥാനത്ത് സർവ്വകലാശാല യൂണിയൻ ചെയർമാനെ നിയമിച്ചു. കൺവീനർ സ്ഥാനത്ത് നിന്ന് നന്ദനെ മാറ്റാൻ വി സി നിർദേശിച്ചത് നന്ദൻ മെഡിക്കൽ വിദ്യാർത്ഥി അല്ലെന്ന് ചൂണ്ടിക്കാട്ടിയാണ്.
ഇയാളെ മാറ്റിയില്ലങ്കിൽ കലോത്സവത്തിനുള്ള യൂണിയൻ ഫണ്ട് അനുവദിക്കില്ല എന്ന് വി സി ഭീഷണിപ്പെടുത്തിയെന്നാണ് വിവരം.