തിരുവനന്തപുരം : വിട്ടുപിരിഞ്ഞ പീരുമേട് എം എൽ എ വാഴൂർ സോമന് വിട നൽകാനൊരുങ്ങി നാട്. അദ്ദേഹത്തിൻ്റെ സംസ്ക്കാര ചടങ്ങുകൾ ഇന്ന് നടക്കും. പുലർച്ചെയോടെയാണ് തിരുവനന്തപുരത്ത് നിന്നും ഭൗതിക ശരീരം വണ്ടിപ്പെരിയാർ വാളാഡിയിലെ വീട്ടിൽ എത്തിച്ചത്. (Vazhoor Soman passes away)
രാവിലെ 11 മണി മുതൽ വണ്ടിപ്പെരിയാർ ടൗൺഹാളിൽ പൊതുദർശനം നടത്തും. വൈകുന്നേരം നാല് മണിക്കാണ് പഴയ പാമ്പനാറിലെ എസ് കെ ആനന്ദൻ സ്മൃതി മണ്ഡപത്തിന് സമീപം സംസ്ക്കാരം നടത്തുന്നത്.
വീട്ടുവളപ്പിൽ സംസ്കാരം നടത്തണമെന്നാണ് തീരുമാനിച്ചിരുന്നതെങ്കിലും ഇവിടെ ചടങ്ങ് നടത്തണമെന്ന് വാഴൂർ സോമന് ആഗ്രഹം ഉണ്ടായിരുന്നതായി കുടുംബം അറിയിച്ചു.