

മലപ്പുറം: വഴിക്കടവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. 80 വർഷത്തെ കഠിന തടവിനു പുറമെ 1.60 ലക്ഷം രൂപ പിഴയും പ്രതി അടയ്ക്കണം. പിഴത്തുക അടച്ചില്ലെങ്കിൽ മൂന്ന് വർഷവും മൂന്ന് മാസവും അധികമായി ശിക്ഷ അനുഭവിക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.
2023 ഡിസംബറിലും 2024 ഫെബ്രുവരിയിലുമായി പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി പ്രതി കുട്ടിയെ പീഡിപ്പിച്ചു എന്നാണ് കേസ്.
പ്രതിയായ സുരേഷ് ബാബുവിനെതിരെ സമാനമായ പരാതികൾ മുൻപും ഉയർന്നിരുന്നതായി പോലീസ് രേഖകൾ വ്യക്തമാക്കുന്നു.
വഴിക്കടവ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ശാസ്ത്രീയമായ തെളിവുകളും മൊഴികളും പരിശോധിച്ച ശേഷമാണ് ശിക്ഷാ വിധി.
വിധിക്ക് പിന്നാലെ പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. പീഡനക്കേസുകളിൽ അതിവേഗത്തിലുള്ള വിചാരണയും കടുത്ത ശിക്ഷയും നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ വിധി വിലയിരുത്തപ്പെടുന്നത്.